പണമിടപാട്: സുരേന്ദ്രന്റെ അപരന് കെ സുന്ദരയുടെ മൊഴിയെടുത്തു
കൊടകര കുഴല്‍പ്പണക്കേസും ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി നേതാവ് സി കെ ജാനുവിന് 10 നല്കി എന്നാ ആരോപണവും നേരിടുന്നതിനിടയിലാണ് കെ സുരേന്ദ്രനെതിരെ കെ സുന്ദരയുടെ വെളിപ്പെടുത്തല്‍ ഉണ്ടായത്. ഇത് ബിജെപിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
ബിജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ സെക്രട്ടറിയായ ദീപിനെ ഇന്ന് അന്വേഷണം സംഘം ചോദ്യം ചെയ്യും. കൊടകര കുഴല്‍പ്പണ കേസില്‍ ഇഡിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോലീസിന്റെ എഫ്ഐആര്‍ ഇഡി പരിശോധിച്ചിരുന്നു.